ചേരാനല്ലൂര്‍ കടവില്‍ സ്കൂട്ടര്‍ പെരിയാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. പുതുവൈപ്പ് അട്ടിപ്പേറ്റി വീട്ടില്‍ കെവിൻ ആന്റണി (26), ചേരാനല്ലൂര്‍, സൈമര്‍ ആശുപത്രിക്ക് സമീപം കറുപ്പൻ വീട്ടില്‍ മുഹമ്മദ് ആസാദ് (27) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. രാത്രിയില്‍ വഴി അറിയാതെ പുഴയില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോഡ് അവസാനിക്കുന്നത് പുഴയിലാണ്. ഈ ഭാഗത്ത് പ്രത്യേകിച്ച് കൈവരികളൊന്നും ഉണ്ടായിരുന്നില്ല. ഇരുചക്ര വാഹനം പുഴയില്‍ വീണത് കണ്ട സമീപവസികളാണ് വിവരം പോലീസിനെ അറിച്ചത്.
പോലീസും അഗ്നിരക്ഷാ സേനയും തെരച്ചില്‍ നടത്തിയെങ്കിലും കെവിന്റെ മൃതദേഹമാണ് രാത്രി വൈകി ഇന്നലെ കണ്ടെത്തിയത്. ഇന്നാണ് മുഹമ്മദ് ആസാദിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി