ചെങ്ങന്നൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി

ചെങ്ങന്നൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി
alternatetext

ചെങ്ങന്നൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.
കേന്ദ്രമന്ത്രി വി. മുരളീധരൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി.ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദേശം വിദേശകാര്യ സഹമന്ത്രി, കേന്ദ്രറെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ ശബരിമല തീർഥാടകർക്ക് സഹായകരമാകുമെന്ന നിർദേശവും മന്ത്രി മുന്നോട്ട് വച്ചിരുന്നു. ആവശ്യം അനുഭാവപൂർവം പരിഗണിച്ചതിന് റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നന്ദി അറിയിക്കുന്നതായി വി. മുരളീധരൻ പ്രതികരിച്ചു.