നിരോധിച്ച ഉത്തരവിനെതിരേ സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി പോപ്പുലര്‍ ഫ്രണ്ട് മുൻ നേതാക്കള്‍

നിരോധിച്ച ഉത്തരവിനെതിരേ സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി പോപ്പുലര്‍ ഫ്രണ്ട് മുൻ നേതാക്കള്‍
alternatetext

നിരോധിച്ച ഉത്തരവിനെതിരേ സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി പോപ്പുലര്‍ ഫ്രണ്ട് മുൻ നേതാക്കള്‍. യു.എ.പി.എ ട്രിബ്യൂണലിൻ്റെ നിരോധനം അംഗികരിച്ച ഉത്തരവിനെതിരെയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. തങ്ങള്‍ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഉന്നയിക്കുന്നത് . തങ്ങള്‍ക്ക് ഒരു ഭീകരവാദ സംഘടനയുമായി ബന്ധമില്ലെന്നും ആക്ഷേപങ്ങള്‍ക്ക് ഒരു വസ്തുതയുമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനം റദ്ദാക്കണമെന്നും ട്രിബ്യൂണലിൻ്റെ നടപടി സ്റ്റേ ചെയ്യണമെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആവശ്യം. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും അഞ്ചുവര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി