പി.ആര്‍. അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച്‌ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി).

പി.ആര്‍. അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച്‌ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി).
alternatetext

കൊച്ചി: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച്‌ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). അരവിന്ദാക്ഷന്‍റെ പങ്ക് തെളിയിക്കുന്ന ശബ്ദരേഖ കൈയിലുണ്ടെന്ന് ഇഡി വ്യക്തമാക്കി. രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഈ മാസം 25ന് അരവിന്ദാക്ഷന്‍റ് ജാമ്യ ഹര്‍ജിയില്‍ ഉത്തരവിറക്കും. സതീഷ് കുമാറും പി.ആര്‍. അരവിന്ദാക്ഷനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ആറ് ശബ്ദരേഖകളാണ് ഇഡി കോടതിയില്‍ ഹാജരാക്കുന്നത്. കള്ളപ്പണം ഇടപാട് സംബന്ധിച്ച്‌ ഇതില്‍ സൂചനകള്‍ ഉണ്ടെന്നാണ് വിവരം.