നിയന്ത്രണം നഷ്ടപ്പെട്ട കാർ മുപ്പതടി താഴ്ചയുള്ള കനാലിൽ പതിച്ചു, ഭാഗ്യവശാൽ ആളപായമൊന്നും സംഭവിച്ചില്ല.

നിയന്ത്രണം നഷ്ടപ്പെട്ട കാർ മുപ്പതടി താഴ്ചയുള്ള കനാലിൽ പതിച്ചു, ഭാഗ്യവശാൽ ആളപായമൊന്നും സംഭവിച്ചില്ല.
alternatetext

കോതമംഗലം: നിയന്ത്രണം നഷ്ടപ്പെട്ട കാർ മുപ്പതടി താഴ്ചയുള്ള കനാലിൽ പതിച്ചു. നിസാര പരിക്കുകളോടെ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോതമംഗലം മുത്തംകുഴി ഭാഗത്തുള്ള കനാല്‍ബണ്ട് റോഡിലൂടെ സഞ്ചരിച്ച വോയ്സ് വാഗൺ കാറാണ് അപകടത്തിൽ പെട്ടത്. കാര്‍ കനാലിന്റെ അടിത്തട്ട് വരെയെത്തിയെങ്കിലും വെള്ളം കുറവായിരുന്നതിനാല്‍ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല.

കാറോടിച്ചിരുന്ന ചെമ്മീൻകുത്ത് സ്വദേശിയായ കക്കുഴിയില്‍ മോഹന്‍ സ്‌കറിയക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായത്. അപകടശേഷം കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കരക്കുകയറ്റി.