ഗുരുവായൂര്‍ ദേവസ്വത്തിന്റെ 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂര്‍ ബാങ്കില്‍ ഉണ്ടന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂര്‍ ബാങ്കില്‍ ഉണ്ടന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്.
alternatetext

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂര്‍ ബാങ്കില്‍ ഉണ്ടെന്നും ദേവസ്വം ചട്ടവിരുദ്ധമായാണ് പണം നിക്ഷേപിച്ചത് എന്നും ഓഡിറ്റ് റിപ്പോര്‍ട്ട്. 17 ലക്ഷത്തോളം രൂപയുടെ നിക്ഷേപം ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരില്‍ പേരകം, എരിമയൂര്‍ സഹകരണ ബാങ്കുകളില്‍ ഉണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 63 കോടിയോളം രൂപ ഇസാഫിലും 117 കോടിയോളം രൂപ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിലും അവശേഷിക്കുന്നത് ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലും ആണ് ഉള്ളത്.

ദേശസാത് ബാങ്കുകളിലാണ് ദേവസ്വത്തിന്റെ 60% പണവും നിക്ഷേപിച്ചിട്ടുള്ളത് എന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ മഹേന്ദ്ര കുമാര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറോട് വിശദീകരണ പത്രിക നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.