പെരുമ്ബാവൂര്‍: പെരുമ്ബാവൂരില്‍ രണ്ടര വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. പെരുമ്ബാവൂര്‍, വെങ്ങോല, പൂണൂരില്‍ നിന്ന് അതിഥിത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകാനാണു ശ്രമം നടന്നത്. സംഭവത്തില്‍ ഒഡീഷ ഫുള്‍വാനി സ്വദേശി സിമാചല്‍ ബിഷോയിയെ നാട്ടുകാര്‍ പിടികൂടി പെരുമ്ബാവൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞ 16 ന് ഉച്ചയ്ക്ക് 12 നാണ് സംഭവം. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശിയും ജോലിക്കു പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സഹോദരങ്ങളായ മറ്റ് രണ്ട് കുട്ടികളോട് ഒന്നിച്ച് രണ്ടര വയസുകാരി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ മറ്റു കുട്ടികള്‍ ബഹളം വച്ചു. തുടര്‍ന്ന് കുട്ടിയെ നിലത്ത് നിര്‍ത്തിയ പ്രതി, കുട്ടിയുടെ കൈവശമിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് ഓടുകയായിരുന്നു.
ഓടിക്കൂടിയ പ്രദേശവാസികള്‍ ഇയാളെ തടഞ്ഞുവച്ചു. പെരുമ്ബാവൂര്‍ പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പ്രതിയെ പിന്നീട് പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി