നവജാത ശിശു വില്പന നടത്തിയ ഡോക്ടര്‍ തമിഴ്നാട്ടില്‍ പിടിയിലായി

നവജാത ശിശു വില്പന നടത്തിയ ഡോക്ടര്‍ തമിഴ്നാട്ടില്‍ പിടിയിലായി
alternatetext

നവജാത ശിശു വില്പന നടത്തിയ ഡോക്ടര്‍ തമിഴ്നാട്ടില്‍ പിടിയിലായി. തമിഴ്നാട് നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ അനുരാധയും ഇവരുടെ സഹായി ലോകമ്മാളുമാണ് നവജാത ശിശുക്കളെ വില്‍പ്പന നടത്തിയതിന് അറസ്റ്റിലായത്. ആവശ്യക്കാരില്‍ നിന്നും ആണ്‍കുട്ടികള്‍ക്ക് 5000 രൂപയും പെണ്‍കുട്ടികള്‍ക്ക് 3000 രൂപയും ആണ് ഇവര്‍ ഈടാക്കിയിരുന്നത്.

ഡോക്ടറും സഹായിയും കൂടി രണ്ട് കുട്ടികളുള്ള മാതാപിതാക്കളെ സമീപിച്ചതോടുകൂടിയാണ് സംഭവം പുറംലോകം അറിഞ്ഞത്. ദരിദ്രരായ ദമ്ബതികളില്‍ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്ന ഇവര്‍ ഇതിനുമുൻപ് 7 കുട്ടികളെ വിറ്റതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയായ ഡോക്ടറെ പിരിച്ചുവിടാൻ സര്‍ക്കാര്‍ ഉത്തരവിടുകയും അഞ്ചംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.