പത്തനാപുരം നഗരമധ്യത്തില്‍ കല്ലുംകടവ് പാലത്തിന് സമീപത്തു നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തി

പത്തനാപുരം നഗരമധ്യത്തില്‍ കല്ലുംകടവ് പാലത്തിന് സമീപത്തു നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തി
alternatetext

കൊല്ലം: ഉപയോഗിച്ചു വന്നത് എന്ന് സംശയിക്കുന്ന കഞ്ചാവ് ചെടി നഗരമധ്യത്തില്‍ കണ്ടെത്തി. പത്തനാപുരം നഗരമധ്യത്തില്‍ കല്ലുംകടവ് പാലത്തിന് സമീപത്തു നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പത്തനാപുരം എക്സ്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ മുഹമ്മദ് അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചത്.

പത്തനാപുരം കല്ലുംകടവില്‍ റോഡരികില്‍ വളര്‍ന്നു നിന്ന ചെടിയുടെ സമീപത്ത് സന്ധ്യാനേരത്ത് നിരവധി ആള്‍ക്കാര്‍ എത്തുന്നതും തമ്ബടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് എക്സൈസിന് വിവരം നല്‍കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷിച്ചുവരികയായിരുന്നു.

പ്രദേശത്ത്‌ രാത്രികാലങ്ങളില്‍ പതിവായി അപരിചിതര്‍ വന്നു പോകുന്നുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. പട്രോളിഗ് പാര്‍ട്ടിയില്‍ പ്രിവെന്റീവ് ഓഫീസര്‍ നിഷാദ് എസ്. സിവില്‍ എക്സ്സൈസ് ഓഫീസര്‍ അരുണ്‍ കുമാര്‍., അനില്‍കുമാര്‍ സി എന്നിവരും ഉണ്ടായിരുന്നു. രഹസ്യനിരീക്ഷണം തുടരുമെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ മുഹമ്മദ് അൻസാരി അറിയിച്ചു.