കണ്ണൂര്‍: കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാന്‍ കഴിയും. 50 കൊല്ലത്തെ വളര്‍ച്ചയാണ് കെ റെയിലിലൂടെ ലക്ഷ്യമിട്ടത്. അതിനെയാണ് പ്രതിപക്ഷം പാരവച്ചതെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും യുഡിഎഫും ചേര്‍ന്ന് കെ റെയിലിന് പാരവച്ചു. കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ റെയില്‍ പദ്ധതി. 20 മിനിറ്റ് കൂടുമ്ബോള്‍ ട്രെയിനുകള്‍. കാസര്‍കോട് നിന്ന് കേറിയാല്‍ നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് എത്തും. കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ എത്താന്‍ ഒന്നര മണിക്കൂര്‍ മതി. ഇവിടെനിന്ന് ചായയും കുടിച്ച് പോകാം, അവിടെനിന്ന് ഭക്ഷണം കഴിച്ച് ഇങ്ങോട്ട് വരാം. വൈകുന്നേരും വീട്ടില്‍വന്നിട്ട് ഭക്ഷണം കഴിക്കാം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.