പൊതുസ്മശാനത്തിൽ ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയ സംഭവത്തിൽ പ്രതിഷേധ സമരവുമായി ബി.ജെ.പി.

പൊതുസ്മശാനത്തിൽ ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയ സംഭവത്തിൽ പ്രതിഷേധ സമരവുമായി ബി.ജെ.പി.
alternatetext

കോതമംഗലം: നേര്യമംഗലം പൊതുശ്മശാനത്തിലാണ് ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ തള്ളിയിട്ടുള്ളത്. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ കവളങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതികഷേധ സമരം സംഘടിപ്പിച്ചു. പൊതുശ്മശാനത്തിൽ തള്ളിയിരിക്കുന്ന മാലിന്യം നീക്കണമെന്ന് പ്രതിഷേധ സമരത്തിൽ ആവശ്യപ്പെടുകയും, പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുകയും ചെയ്തു.

ബിജെപി കവളങ്ങാട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ കോതമംഗലം നിയോജക മണ്ഡലം പ്രഭാരി പി.പി.സജീവ്, മണ്ഡലം പ്രസിഡന്റ് അഡ്വ.സൂരജ് മലയിൽ, എസ്ടി മോർച്ച ജില്ലാ അധ്യക്ഷൻ ബാബു.എ.എൻ, മണ്ഡലം ഉപാധ്യക്ഷൻ പി.ജി.ശശി, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ നായർ, സെക്രട്ടറി ബൈജു.എം, മേഖലാ അധ്യക്ഷൻ ഇ.എം.സഞ്ജീവ് തുടങ്ങിയവർ പങ്കെടുത്തു.