മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
alternatetext

മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആദായ നികുതി സെറ്റില്‍മെന്റ് രേഖയില്‍ പണം കൈപ്പറ്റിയ രാഷ്ടീയക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ അടുത്തിടെ ഹര്‍ജിക്കാരൻ അസുഖം മൂലം മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ ഭാര്യയെ കക്ഷിചേര്‍ത്ത് വാദം കേള്‍ക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വാദം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ വിജിലൻസിന് പരാതി നല്‍കിയിരുന്നു.