‘ലക്ഷ്യ’ അവാര്‍ഡ് നേടിയ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

'ലക്ഷ്യ' അവാര്‍ഡ് നേടിയ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
alternatetext

ആലപ്പുഴ: ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കി മാതൃശിശുമരണ നിരക്ക് കുറക്കാൻ സഹായിക്കുന്ന ‘ലക്ഷ്യ’ അവാര്‍ഡ് നേടിയ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മാവേലിക്കര ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും വികസനവും വിലയിരുത്താനായി എത്തിയതായിരുന്നു മന്ത്രി. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം. കൂടുതല്‍ തൊഴിലാളികളെ നിര്‍മ്മാണത്തിനായി വിന്യസിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ആയുള്ള ക്രമീകരണങ്ങള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഇ- ഹെല്‍ത്ത് സേവനങ്ങള്‍, സോളാര്‍ പാനല്‍ തുടങ്ങിയവയെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. എം. എസ് അരുണ്‍കുമാര്‍ എം. എല്‍. എ, മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ.വി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ അധ്യക്ഷ എം.വി പ്രിയ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജമുനാ വര്‍ഗീസ്, മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.എ ജിതേഷ്, എച്ച്‌.എം.സി. അംഗങ്ങള്‍, നഴ്‌സിംഗ് സൂപ്രണ്ട്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.