കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത
alternatetext

കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യെല്ലോ അലര്‍ട്ടില്‍ ജില്ലകള്‍: ഒക്ടോബര്‍ 10, 2023: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒക്ടോബര്‍ 11, 2023: എറണാകുളം, ഇടുക്കി, മലപ്പുറം കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്‌ച രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് സെന്റര്‍ ഫോര്‍ ഓഷ്യാനോഗ്രഫി ആൻഡ് റിസര്‍ച്ച്‌ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ ഉപദേശം.