തിരുവനന്തപുരം: മുൻ സൈനികനെ മദ്യംകുടിപ്പിച്ച് ബോധം കെടുത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തച്ചോണം മുല്ലക്കര സ്വദേശി അനീഷിനെ(35) യാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറാം തീയതിയാണ് സംഭവം നടന്നത്. ബാറില്‍ വച്ച് കണ്ട സൗഹൃദത്തിലാണ് വിരമിച്ച സൈനികനെ മദ്യംകുടിപ്പിച്ച് ബോധം കെടുത്തുകയും തുടര്‍ന്ന് കഴുത്തില്‍ കിടന്ന ഒന്നര പവൻ മാല പൊട്ടിച്ചെടുക്കുകയും ചെയ്തത്. പൊട്ടിച്ചെടുത്ത സ്വര്‍ണമാല യുവാവ് വിറ്റിരുന്നു.
നഗരത്തിലെ ഒരു ബാറില്‍ മുൻ സൈനികൻ മദ്യപിച്ചിരിക്കുമ്ബോള്‍ പ്രതിയായ അനീഷ് അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുകയും സൌഹൃദം ഉണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് പേരും അന്നേ ദിവസം വിവിധ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷയില്‍ പോയി മദ്യപിക്കുകയും ചെയ്തു. ഒടുവില്‍ സൈനികന്‍റെ ബോധം നഷ്ടപ്പെട്ടതോടെ ഓട്ടോ റിക്ഷയില്‍ വച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം ഓട്ടോയില്‍ തന്നെ ഉപേക്ഷിച്ചു. ബാക്കി അനീഷ് എടുത്ത് കല്ലറയിലെ ജുവല്ലറിയില്‍ കൊണ്ടു പോയി വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മാല മോഷണം പോയത് അല്ല പൊട്ടിപ്പോയതാണെന്ന് വരുത്തിതീര്‍ക്കാനായാണ് പ്രതി ഒരു ഭാഗം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചത്. ഇക്കാര്യം അനീഷ് പൊലീസിനോട് സമ്മതിച്ചു. മാല വിറ്റ ജ്വല്ലറിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് വടത്തി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.