തിരുവനന്തപുരം: നിയമന കോഴക്കേസില്‍ റഹീസ് റഹ്മാനെ റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റിലായ റഹീസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഒളിവിലുള്ള അഖില്‍ സജീവിന്റെ സുഹൃത്താണ് റഹീസ്. ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് റഹീസിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയത്.
കേസിലെ ആദ്യ അറസ്റ്റാണ് റഹീസിന്റേത്. ഹരിദാസന്റെ മരുമകള്‍ക്ക് ആയുഷ് മിഷനിലേക്കു ലഭിച്ച പോസ്റ്റിങ് ഓര്‍ഡര്‍ ഒരു വ്യാജ ഇ-മെയിലിലൂടെയാണ് വന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇ-മെയില്‍ നിര്‍മിച്ചത് റഹീസാണെന്ന നിഗമനത്തിലാണ് അറസ്റ്റ്. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനകളിലും ഇയാള്‍ക്കു പങ്കുണ്ടെന്നും കണ്ടെത്തി.