നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്.

നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്.
alternatetext

നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്. കോളങ്ങാട്ടുപറമ്ബില്‍ ശശിയുടെ ചികിത്സക്കായി അദ്ദേഹത്തിന്റെ അമ്മയുടെ അപേക്ഷ പരിഗണിച്ച്‌ പല തവണകളിലായി 6.10 ലക്ഷം രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്ന് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം 1,90000 രൂപ ചികിത്സക്കായി അനുവദിച്ചിരുന്നു. ഏറ്റവും അവസാനമായി സെപ്റ്റംബര്‍ 14ന് തുക അനുവദിച്ചപ്പോള്‍ ചികിത്സക്ക് ഇനിയും തുക ആവശ്യമെങ്കില്‍ ഇനിയും അനുവദിക്കാമെന്നും കുടുംബത്തെ അറിയിച്ചിരുന്നുവെന്നും ബാങ്ക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

എന്നാൽ കുടുംബത്തിന്റെ ആരോപണം അങ്ങനെയല്ല. കഴിഞ്ഞ 30നു മരിച്ച കരുവന്നൂർ തേലപ്പിള്ളി കൊളങ്ങാട്ടുപറമ്പിൽ ശശിയുടെ (53) കുടുംബമാണു പരാതിയുമായി രംഗത്തെത്തിയത്. ശശിയുടെയും അമ്മയുടെയും പേരിൽ 14 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുള്ളപ്പോഴാണു ചികിത്സയ്ക്കാവശ്യപ്പെട്ട തുക ബാങ്ക് അനുവദിക്കാതിരുന്നതെന്നും കുടുംബം ആരോപിച്ചു. ജന്മനാ അംഗപരിമിതനായ ശശിയെ ഓഗസ്റ്റ് 22ന് ആണു തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആദ്യഘട്ടത്തിൽ 50,000 രൂപ മാത്രമാണു ബാങ്ക് പാസാക്കിയത്. വീണ്ടും അപേക്ഷ സമർപ്പിച്ചപ്പോൾ 50,000 കൂടി നൽകി. തുടർന്ന് ബാങ്കിൽ ചേർന്ന കമ്മിറ്റിയിലെത്തി ആവശ്യം വിശദീകരിക്കണമെന്നായി. ചികിത്സാരേഖകളും ഡോക്ടറുടെ കത്തുമെല്ലാം സമിതിക്കു മുൻപിൽ സമർപ്പിച്ചെങ്കിലും ശശിയുടെ അമ്മ തങ്കയുടെ പേരിൽ വർഷങ്ങൾക്കു മുൻപ് നിക്ഷേപിച്ച 40,000 രൂപയാണു നൽകിയതെന്നു കുടുംബം പറയുന്നു. ആകെ 5 തവണ അപേക്ഷിച്ച് 1.90 ലക്ഷം രൂപയാണ് കിട്ടിയത്. ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താൻ 3 ലക്ഷം രൂപ കടം വാങ്ങേണ്ടിവന്നു. കുടുംബസ്വത്തിൽ നിന്നുള്ള ഭൂമി വിറ്റുകിട്ടിയ 14 ലക്ഷം രൂപയാണ് ശശിയുടെയും അമ്മയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.

അതെസമയം ശശിയുടെ ചികിത്സയ്ക്കു വേണ്ടി സഹോദരി മിനി പലയിടങ്ങളിൽനിന്നായി വായ്പ വാങ്ങിയ 3 ലക്ഷം രൂപയും അമ്മ തങ്കത്തിന്റെ തുടർചികിത്സയ്ക്കും മരുന്നിനുമുള്ള ചെലവും ഏറ്റെടുക്കുമെന്ന്, വീടു സന്ദർശിച്ച സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പുനൽകി