പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റില്‍ വാതക ചോര്‍ച്ച

പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റില്‍ വാതക ചോര്‍ച്ച
alternatetext

കൊച്ചി: പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റില്‍ വാതക ചോര്‍ച്ച. എല്‍.പി.ജിയുമായി ചേര്‍ക്കുന്ന മെര്‍ക്കാപ്ടൻ വാതകമാണ് ചോര്‍ന്നത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി.

ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പ്രശ്നം പരിഹരിച്ചതായും ഐ.ഒ.സി അധികൃതര്‍ അറിയിച്ചു.