കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ആലുവ സെന്റ്. സേവ്യഴ്സ് കോളേജില്‍ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെയും നവീകരണപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയര്‍ച്ചയ്ക്ക് നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസരംഗം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ കോളേജുകളിലെ പഠന രീതിയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ കൂടുതല്‍ മെച്ചപ്പെടുത്തും വിധം വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യഭ്യാസ നയമാണ് സ്വീകരിക്കുക.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രയോജനപ്പെടുത്തണം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് 2013-ല്‍ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് റൂസ. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി വിഹിതം. രണ്ട് കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി കോളേജിന് ലഭിച്ചത്. ഒരു കോടി രൂപ മൂന്ന് ക്ലാസ് മുറികളും കോണ്‍ഫറൻസ് ഹാളും ഉള്‍പ്പെടെ എട്ടു മുറികളും ശുചി മുറികളുമുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചു. ശേഷിക്കുന്ന തുക കോളേജിലെ നിലവിലെ കെട്ടിട്ടങ്ങളുടെ നവീകരണവും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും ഉപയോഗിക്കും.
ചടങ്ങില്‍ അൻവര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ആലുവ മുൻസിപ്പല്‍ ചെയര്‍മാര്‍ എം ഒ ജോണ്‍, കൗണ്‍സിലര്‍ കെ ജയകുമാര്‍, സംസ്ഥാന നിര്‍മ്മിതി കേന്ദ്ര എൻജിനീയര്‍ ഡോ.റോബര്‍ട്ട് വി തോമസ്, മാനേജര്‍ സിസ്റ്റര്‍ ചാള്‍സ്, പ്രിൻസിപ്പല്‍ പ്രൊഫ.ഡോ.മിലൻ ഫ്രാൻസ്, ജയിംസ് സെബാസ്റ്റ്യൻ, സിസ്റ്റര്‍ കെ എ സ്റ്റെല്ല, തുടങ്ങിയവര്‍ പങ്കെടുത്തു