ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി സ്വീകരിച്ച്‌ സഭാ നേതൃത്വം

ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി സ്വീകരിച്ച്‌ സഭാ നേതൃത്വം
alternatetext

ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി സ്വീകരിച്ച്‌ സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍ നിന്നും നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി. ഇടുക്കിയില്‍ ആദ്യമായാണ് ഒരു വൈദികൻ ബിജെപിയില്‍ ചേരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാള്‍ അണിയിച്ച്‌ ബിജെപി അംഗമായി സ്വീകരിച്ചത്. അതേസമയം, ബിജെപി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്‍റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവര്‍ക്ക് ചേരാൻ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.