കൊച്ചി: നഗരത്തിലെ ബാറില്‍ അഭിഭാഷകന് ജീവനക്കാരുടെ മര്‍ദനം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഹൈക്കോടതി അഭിഭാഷകന് മര്‍ദനമേറ്റത്. ബാറിലെ ബൗണ്‍സര്‍മാരേയും മാനേജരേയും പ്രതിയാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു സംഭവം.
അഭിഭാഷകന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ നേരത്തെ ബാറില്‍ ഉണ്ടായിരുന്നു. ഭാര്യയുമായി ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അഭിഭാഷകന്‍. ഇതിനിടെയാണ് ഇയാളുടെ സുഹൃത്തുക്കളും ബാര്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് അഭിഭാഷകനുനേരെ ആക്രമണമുണ്ടായത്. സുഹൃത്തിനെ മാനേജര്‍ മര്‍ദിക്കുന്നത് കണ്ട് അഭിഭാഷകന്‍ ഇടപെട്ടപ്പോള്‍, ഇദ്ദേഹത്തേയും മര്‍ദിക്കാന്‍ ബൗണ്‍സര്‍മാരോട് മാനേജര്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി.
കേസിലെ ഒന്നാം പ്രതിയായ ബൗണ്‍സര്‍ അനസ് അഭിഭാഷകനെ ഇടിക്കട്ടകൊണ്ട് മുഖത്തടിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള അഭിഭാഷകന്റെ മുഖത്ത് ആഴത്തിലുള്ള പരിക്കുണ്ട്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്