ബന്ധുവീട്ടിലെത്തിയ പ്ലസ്ടു വിദ്യാർഥി പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു.

ബന്ധുവീട്ടിലെത്തിയ പ്ലസ്ടു വിദ്യാർഥി പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു.
alternatetext

കോതമംഗലം: നീണ്ടപാറയിലെ ബന്ധുവീട്ടിലെത്തിയ വൈപ്പിൻ എടവനക്കാട് സ്വദേശി അക്ഷയ് (17) ആണ് പെരിയാറിൽ മുങ്ങി മരിച്ചത്. സുഹൃത്തക്കൾക്കൊപ്പം കുളിക്കാൻ പോയ അക്ഷയ് നീണ്ടപാറ കടവിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം നടന്നത്.

കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അക്ഷയിനെ കരയ്ക്കെത്തിച്ച ഉടനെ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതശരീരം ആശുപത്രിയിലെ മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്.