നീലഗിരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

നീലഗിരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം
alternatetext

ഊട്ടി കൂനൂര്‍ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു മരണം. വി.നിതിന്‍ (15), എസ്.ബേബികല (36), എസ്.മുരുഗേശന്‍ (65), പി.മുപ്പിഡത്തേ (67), ആര്‍.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേര്‍. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ 35 പേരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്. ഊട്ടിയില്‍നിന്നു തിരിച്ചുവരികയായിരുന്ന ബസില്‍ തെങ്കാശിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണുണ്ടായിരുന്നത്. മേട്ടുപ്പാളയം കൂനൂര്‍ റോഡില്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസില്‍ 54 പേരാണുണ്ടായിരുന്നത്.

നീലഗിരി കൂന്നൂര്‍ ബസ് അപകടത്തില്‍ അനുശോചനം അറിയിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അടിയന്തര ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് സ്റ്റാലിൻ അറിയിച്ചത്‌.