കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
alternatetext

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ 2023 – 2024 അധ്യയന വർഷത്തിൽ വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 8,9,10, പ്ലസ് വൺ/ബി.എ./ബി.കോം/ബി.എസ്.സി/എം.എ/ എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല ) എം.എസ് .ഡബ്ലിയു / എം.എസ് .സി. / ബി.എഡ്‌ / പ്രൊഫഷണൽ കോഴ്സുകളായ എഞ്ചിനീയറിംഗ് / എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാംഡി / ബി.എസ്.സി നഴ്സിംഗ് / പ്രൊഫഷണൽ പി.ജി.കോഴ്സുകൾ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി .റ്റി .സി./ ബി.ബി.എ / ഡിപ്ലോമ ഇൻ നഴ്സിംഗ് / പാരാ മെഡിക്കൽ കോഴ്സ് / എംസിഎ / എംബിഎ / പിജിഡിസിഎ / എഞ്ചിനീയറിംഗ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ /വെറ്റിനറി/ഹോമിയോ /ബി.ഫാം / ആയുർവേദം / എൽഎൽബി (3 വര്‍ഷം, 5 വർഷം ) ബിബിഎം / ഫിഷറീസ് / ബിസിഎ / ബി.എൽ.ഐ.എസ്.സി./എച്ച്.ഡി.സി.&ബിഎം / ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മന്റ്/സി.എ.ഇന്റർമീഡിയറ്റ് / മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ്കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് സെപ്റ്റംബർ 20 മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 

മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ, ജോലിചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിൻറെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

അപേക്ഷകൾ ഡിസംബർ 20 ന് മുമ്പ് www.labourwelfarefund.in വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. ഓഫ് ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.