വാഹന പരിശോധനയ്ക്കിടെ ഒന്നേമുക്കാൽ കോടിയുടെ കുഴൽപ്പണവുമായി മുംബൈ സ്വദേശിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു

വാഹന പരിശോധനയ്ക്കിടെ ഒന്നേമുക്കാൽ കോടിയുടെ കുഴൽപ്പണവുമായി മുംബൈ സ്വദേശിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു
alternatetext

തലശ്ശേരി: വ്യാഴാഴ്ച രാത്രിയിലാണ് സംശയകരമായ സാഹചര്യത്തിൽ എത്തിയ മുംബൈ സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്ന് രേഖകൾ ഇല്ലാത്ത ഒന്നേമുക്കാൽ കൂടി രൂപ പോലീസ് പിടിച്ചെടുത്തത്. തലശ്ശേരി ടൗണിലെ ഹൊളോവെ റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറുമായി എത്തിയ മുംബൈ സ്വദേശി സ്വപ്നിൽ ലക്ഷ്മൺ ആണ് തലശ്ശേരി പോലീസിന്റെ കസ്റ്റഡിയിലായത്.

യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത കാർ വെള്ളിയാഴ്ച വർക്ക് ഷോപ്പിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുഴൽ പണം കണ്ടെത്തിയത്. തലശ്ശേരിയിലെ ബന്ധുവീട്ടിൽ എത്തിയ താൻ ഒരാഴ്ചയായി ഇവിടെ തങ്ങുകയാണെന്നും, കാർ ബന്ധുവിന്റേതാണെന്നുമാണ് യുവാവ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെ ചില സ്വർണാഭരണ വില്പനക്കാരെ ചുറ്റിപ്പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.