അടൂർ: ദേശീയ അന്ധത,കാഴ്ച വൈകല്യ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കസ്തൂര്‍ബ ഗാന്ധിഭവനിൽ കാഴ്ച പരിശോധനയും രോഗനിര്‍ണ്ണയ ക്യാമ്പും മരുന്നു വിതരണവും
നടന്നു. ജില്ലാ അന്ധതാ നിയന്ത്രണ സമിതിയുടെ സഞ്ചരിക്കുന്ന നേത്രപരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം ജില്ലാപഞ്ചായത്ത് അംഗം സി.കൃഷ്ണ കുമാർ ഉത്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
നേത്രപരിശോധന ക്യാമ്പ് ജില്ലാആശുപത്രി നേത്രപരിശോധനാവിഭാഗം മെഡിക്കൽ ഓഫീസർ ഡോ.ആർ രേഖ ഉത്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി.ജില്ലാ ഓപ്താൽമോളജിസ്റ്റ് ബിന്ദു പി ആർ, കോ-ഓർഡിനേറ്റർ ഉഷാകുമാരി, ബ്രൗണിബഷീർ,രഞ്ജു ഡി, സ്വപ്ന ജി കൃഷ്ണൻ, ദിനേശ്,കസ്തൂര്‍ബ ഗാന്ധിഭവൻ വികസന സമിതി സെക്രട്ടറി എസ്.മീരാസാഹിബ്ബ്, അടൂർ രാമകൃഷ്ണൻ, പി.സോമൻപിള്ള മുഹമ്മദ് ഖൈസ് എന്നിവർ പ്രസംഗിച്ചു.