ചെന്നൈ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട് തഞ്ചാവൂരിലെ കുംഭകോണം പാപനാശത്താണ് സംഭവം. ബുധനാഴ്ചയാണ് അപകടം നടന്നത്. മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്‌ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
കോകില ഭര്‍ത്താവിന്‍റെ മരണശേഷം പ്രദേശത്ത് മൊബൈല്‍ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. പൊട്ടിത്തെറിയില്‍ കടയില്‍ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.
പൊട്ടിത്തെറിയില്‍ വീടിന്റെ ജനാല കത്തിനശിച്ചു. നാസിക്കിലെ സിഡ്‌കോ ഉത്തംനഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനം നടന്ന വീടിന്റെ ചുറ്റുമുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനടുത്ത് ഒരു പെര്‍ഫ്യൂം ബോട്ടിലും ഉണ്ടായിരുന്നു. ഇതാണ് സ്‌ഫോടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് നിഗമനം.
പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ അപകടകാരി മൊബൈല്‍ ഉപയോഗിക്കുമ്ബോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം.
ലിഥിയം അയോണ്‍ ബാറ്ററികളാണ് സാധാരണ സ്മര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാറ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ബാറ്ററി ചാര്‍ജിംഗിലുണ്ടാകുന്ന തകരാറുകളാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. ചാര്‍ജിങ് ചാര്‍ജിങ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്ബോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
ചാര്‍ജിംഗിന് ഇട്ട ഫോണ്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തില്‍ ചാര്‍ജ് ചെയ്യുമ്ബോല്‍ ഫോണ്‍ അമിതമായി ചൂടാവുകയും ചാര്‍ജിംഗ് പ്രക്രിയ കൃത്യമായി നടക്കാതെ വരികയും ചെയ്യുന്നു. ഏറെ നേരം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഫോണിന്റെ ഹീറ്റിംഗ് കപ്പാസിറ്റിക്കപ്പുറം പോവുകയും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിലേക്കെത്തുകയും ചെയ്യുന്നു. 100 ശതമാനം ചാര്‍ജ് ആയ ശേഷമേ പ്ലഗില്‍ നിന്നും എടുത്തുമാറ്റാവൂവെന്ന ചിന്ത ഒഴിവാക്കണം.
കാരണം 20 മുതല്‍ 80 ശതമാനം വരെയാണ് ഓരോ ഫോണിന്റെയും ഹെല്‍ത്തി ചാര്‍ജിംഗ് ടൈം.ഫോണ്‍ ചൂടാകാനുള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ചൂടുള്ള പ്രതലങ്ങളിലോ, നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലങ്ങളിലോ വെച്ച് ചാര്‍ജ് ചെയ്യാതിരിക്കുക. ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു കാര്യം.
കാരണം ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററി ലൈഫ് കുറയ്ക്കുമന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിവതും ഒറിജിനല്‍ ചാര്‍ജറും കേബിളും ഉപയോഗിച്ച് ചാര്‍ജ് ചെയ്യാൻ ശ്രമിക്കുക. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം സപ്പോര്‍ട്ട് ചെയ്യാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാതിരിക്കുക. കാരണം. കൂടുതല്‍ പവര്‍ ബാറ്ററിയിലേക്കെത്തുന്നത് ബാറ്ററിയുടെ ചാര്‍ജ് അബ്‌സോര്‍ബിംഗ് കപ്പാസിറ്റിയെ ബാധിക്കുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.