പന്ത്രണ്ടായിരം ലിറ്റർ ഇന്ധനവുമായിവന്ന ടാങ്കർ ലോറിയിൽ തീപിടുത്തം; വൻദുരന്തം ഒഴിവാക്കി നാട്ടുകാരും ഫയർഫോഴ്സും

പന്ത്രണ്ടായിരം ലിറ്റർ ഇന്ധനവുമായിവന്ന ടാങ്കർ ലോറിയിൽ തീപിടുത്തം; വൻദുരന്തം ഒഴിവാക്കി നാട്ടുകാരും ഫയർഫോഴ്സും
alternatetext

നെടുങ്കണ്ടം: ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ നിന്ന് തീയും പുകയും ഉയർന്നത് ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. എറണാകുളം പ്ലാന്റിൽ നിന്നും നെടുങ്കണ്ടത്തുള്ള പമ്പിലേക്ക് ഇന്ധനവുമായി വന്ന ടാങ്കറിനാണ് കല്ലാറിൽ വെച്ച് തീപിടിച്ചത്.

ടാങ്കർ ലോറിയുടെ ടയർ ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് നാട്ടുകാർ വാഹനം തടഞ്ഞു നിർത്തിയ ശേഷം ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തന്നെ നെടുങ്കണ്ടം അഗ്നിശമനനിലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ഇറക്കത്തിലൂടെയുള്ള യാത്രയിൽ ബ്രേക്ക് അമിതമായി ചവിട്ടിയതിനാൽ ചൂടായി തീപിടിച്ചതാകാം എന്നാണ് സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവ നടക്കുമ്പോൾ ടാങ്കറിൽ 8000 ലിറ്റർ ഡീസലും, 4000 ലിറ്റർ പെട്രോളും ഉണ്ടായിരുന്നു.