അടിമാലി: കുറച്ചു നാളുകളായി കല്ലാർകുട്ടി മേഖലയിൽ കടകൾക്കും വീടുകൾക്കും നേരെ രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ കല്ലേറ് നടക്കുന്നതായി പരാതി. വെള്ളത്തൂവൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കല്ലാർകുട്ടി മേഖലയിലെ 4 കടകൾക്ക് നേരെയും,3 വീടുകൾക്ക് നേരെയുമാണ് ആക്രമണമുണ്ടായത്.
കല്ലേറിൽ ഷീറ്റുകൾ മേഞ്ഞ മേൽക്കൂരകൾ തകർന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരം കല്ലേറ് ഉണ്ടായത് മൂലം രാത്രിയിൽ ഭയത്തോടെയാണ് കിടന്നുറങ്ങുന്നതെന്നും വീട്ടുകാർ പറയുന്നു