നെല്ലിക്കുഴിയിൽ നിർമ്മിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ തറക്കല്ലിടൽ ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌ ഒക്ടോബർ എട്ടിന് നിർവഹിക്കും.

നെല്ലിക്കുഴിയിൽ നിർമ്മിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ തറക്കല്ലിടൽ ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌ ഒക്ടോബർ എട്ടിന് നിർവഹിക്കും.
alternatetext

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ 16-ാം വാർഡിൽ ചെറുവട്ടൂർ ആശാൻപടിയിൽ സൗജന്യമായി ലഭിച്ച 43സെന്റ് സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ ഉദ്ഘാടനം ഒക്ടോബർ എട്ടിന് നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവാണ് രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടൽ നിർവഹിക്കുന്നത്.

രണ്ട് ബ്ലോക്കുകളിലായി 3 നിലകളിലായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ, ആദ്യഘട്ടത്തിൽ 3.79 കോടി മുതൽമുടക്കിൽ ആദ്യബ്ലോക്കിലെ 24 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്. കോതമംഗലം എംഎൽഎ ആന്റണി ജോണാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. നെല്ലിക്കുഴി സ്വദേശി സമീർ പൂങ്കുഴിയാണ് പഞ്ചായത്തിലെ 16-ാം വാർഡിൽ ചെറുവട്ടൂർ ആശാൻപടിയിൽ 43 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.