എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാൻ നടപടിയുമായി സുപ്രീംകോടതി

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാൻ നടപടിയുമായി സുപ്രീംകോടതി
alternatetext

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാൻ നടപടിയുമായി സുപ്രീംകോടതി.2022ലെ വിധി പുനഃപരിശോധിക്കാൻ മൂന്നംഗ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചു. ഇ.ഡിയുടെ രഹസ്യ എഫ്.ഐ.ആര്‍, ഇ.ഡി കേസില്‍ പ്രതിയാകുന്ന ഒരാള്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണ്, ജാമ്യം ലഭിക്കാനുള്ള കര്‍ശന ഇരട്ട വ്യവസ്ഥകള്‍ എന്നിവയാണ് സുപ്രീംകോടതി പുനഃപരിശോധിക്കുക.

വിജയ മണ്ഡല്‍-യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിലാണ് ഇ.ഡിയുടെ വിശാല അധികാരങ്ങള്‍ സുപ്രീംകോടതി ശരിവെച്ചത്. എന്താണ് കള്ളപ്പണം വെളുപ്പിക്കല്‍, എന്താണ് കള്ളപ്പണം വെളുപ്പിക്കല്‍ കൊണ്ട് അര്‍ഥമാക്കുന്നത്, റെയ്ഡ് നടത്തുമ്ബോള്‍, സ്വത്തുക്കള്‍ കണ്ടുകെട്ടുമ്ബോള്‍, കണ്ടുകെട്ടിയ സ്വത്ത് തിരികെ കൊടുമ്ബോള്‍ തുടങ്ങിയ കാര്യങ്ങള്‍ 2022ല്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അടക്കമുള്ളവര്‍ ഹരജി നല്‍കിയ സാഹചര്യത്തിലാണ് സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.