തിരുമാറാടിയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു.

തിരുമാറാടിയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു.
alternatetext

മുവാറ്റുപുഴ: തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് അയൽവാസിയുടെ കുത്തേറ്റ് തിരുമാറാടി കല്ലുവളവിങ്കൽ സോണി(32) മരിച്ചത്. സംഭവത്തെത്തുടർന്ന് അയൽവാസിയായ കാക്കൂർ മണക്കാട്ട് താഴം മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി തലയ്ക്കും നെഞ്ചിനും കുത്തുകയായിരുന്നു.

കുത്തേറ്റ് മുറ്റത്തു വീണുകിടന്ന സോണിയെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിനു ശേഷം ഓടിരക്ഷപ്പെട്ട മഹേഷ് സ്വന്തം വീട്ടിൽ കയറി വാതിൽ അടച്ചെങ്കിലും കൂത്താട്ടുകുളം പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.