ആലപ്പുഴ: കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. മണ്ണഞ്ചേരിയിലെ കുന്നിനകത്ത് ക്ഷേത്ര കുളത്തിന്റെ ഉദ്ഘാടനം നിര് വ്വഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി. ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയെങ്കിലും പ്രകൃതിദത്തമായ പലകാര്യങ്ങളും ഇന്നും നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. കൃഷിയും അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ജലനിര്‍ഗമന മാര്‍ഗ്ഗങ്ങളും അതില്‍ പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം അഡ്വ.ആര്.റിയാസ് നിര്‍ദ്ദേശിച്ച പ്രകാരം 20 ലക്ഷം രൂപ മുടക്കിയാണ് കുന്നിനകത്ത് ക്ഷേത്രക്കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രന്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുയമോള്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉദയമ്മ, ഗ്രാമപഞ്ചായത്ത് അംഗം മായ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുഭാഷ് ചന്ദ്രന്, ഗോപകുമാര്‍, കമ്മിറ്റി പ്രസിഡന്റ് പി.ആര്. രാജിമോന് എന്നിവര്‍ സംസാരിച്ചു