സനാതന ധര്‍മത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ തമിഴ്നാട് സര്‍ക്കാരിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

സനാതന ധര്‍മത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ തമിഴ്നാട് സര്‍ക്കാരിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
alternatetext

ന്യൂഡല്‍ഹി: സനാതന ധര്‍മത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ തമിഴ്നാട് സര്‍ക്കാരിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തിന് ഉദയനിധി സ്റ്റാലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ അനിരുദ്ധ് ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചത്.

മദ്രാസ് ഹൈക്കോടതി അഭിഭാഷകനായ ബി. ജഗന്നാഥാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്