വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യത്തിനിടയിൽ സ്വർണമാല; വീട് കണ്ടുപിടിച്ച് തിരികെ നൽകിഹരിതകർമ സേനാംഗങ്ങൾ.

വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യത്തിനിടയിൽ സ്വർണമാല; വീട് കണ്ടുപിടിച്ച് തിരികെ നൽകിഹരിതകർമ സേനാംഗങ്ങൾ.
alternatetext

പെരുമ്പാവൂർ: വീടുകളിൽ നിന്നും മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യത്തിൽ കിടന്നു കിട്ടിയത് 10 പവന്റെ മാലയാണ്. ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകുകയും ചെയ്തു. ഒരു വർഷത്തോളമായി മുടക്കുഴ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ രാധയും, ഷൈബയുമാണ് പത്തരമാറ്റോടെയുള്ള സേവനം കാഴ്ചവെച്ചത്.

കഴിഞ്ഞ ദിവസമാണ് വീടുകളിൽനിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങൾ തൃക്കേപ്പാറ കാർഷിക വിപണിക്കു സമീപം കൊണ്ടുവന്നു തരംതിരിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ നിന്നും മാല ലഭിച്ചത്. സ്വർണമാണെന്ന് മനസ്സിലായ ഉടനെതന്നെ വീടു കണ്ടെത്തി ഉടമയ്ക്കു മാല കൈമാറുകയും ചെയ്തു. ഇരുവരുടേയും സത്യസന്ധമായ പ്രവർത്തനത്തിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.