കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് സര്‍വീസ് ഞായാറാഴ്ച മുതല്‍ തുടങ്ങാൻ സാധ്യത.

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് സര്‍വീസ് ഞായാറാഴ്ച മുതല്‍ തുടങ്ങാൻ സാധ്യത.
alternatetext

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് സര്‍വീസ് ഞായാറാഴ്ച മുതല്‍ തുടങ്ങാൻ സാധ്യത. കാസര്‍കോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്. ഈ മാസം 24 മുതല്‍ കാസ‍ര്‍കോട് നിന്നും സ‍ര്‍വീസ് തുടങ്ങാനാണ് സാധ്യത. ആകെ 9 വന്ദേഭാരത് ട്രെയിനുകള്‍ ഒരുമിച്ച്‌ ഉത്ഘാടനം ചെയ്യുന്നതാണ് റെയില്‍വേയുടെ പരിഗണനയിലുള്ളത്.

ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു നേരത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേ ഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറാനുള്ള തീരുമാനവും യാത്രക്കാര്‍ക്ക് പ്രതീക്ഷ കൂട്ടിയിരുന്നു. അതിനിടെ കേരളത്തിന് അനുവദിച്ച വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടുപോകുമെന്ന പ്രചാരവുമുണ്ടായി. ഇലക്‌ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും സ‍ര്‍വീസ് എന്ന് തുടങ്ങുമെന്നതില്‍ ഇതുവരെയും വ്യക്തതയുണ്ടായിരുന്നില്ല.

രണ്ടാം വന്ദേഭാരതിന്‍റെ സമയമക്രമം: രാവിലെ 7 മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് 3.05 ന് എത്തും. തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസര്‍കോട് എത്തും. ആഴ്ചയില്‍ ആറു ദിവസം സ‍ര്‍വീസുണ്ടായിരിക്കും.