മാഫിയാ സംഘത്തലവന് അയൂബ്ഖാനുമായി ബന്ധം പുലര്‍ത്തിയ പോലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
അമ്ബലമുക്ക് കൂരിമുണ്ടയില്‍ ഷെഡ് കേന്ദ്രീകരിച്ചാണു അയൂബ്ഖാന് പ്രവര്‍ത്തിച്ചിരുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ അതുലിനും അയൂബിനുമൊപ്പം റിജിലേഷ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിജിലേഷിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് റൂറല്‍ എസ്.പിയാണ് ഉത്തരവിട്ടത്.
അയൂബും റിജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി ദീപു എന്ന ദീപേഷിന്റെ വീട്ടുമുറ്റത്തുനിന്നും ഒന്നരമാസം മുമ്ബ് എടുത്തതാണ്.