തൃശൂർ സിറ്റി പോലീസ് സ്പോർട്സ് മീറ്റ് ആരംഭിച്ചു.

തൃശൂർ സിറ്റി പോലീസ് സ്പോർട്സ് മീറ്റ് ആരംഭിച്ചു.
alternatetext

49മത് തൃശൂർ സിറ്റി പോലീസ് വാർഷിക സ്പോർട്സ് & അത് ലറ്റിക്സിന് തുടക്കമായി. സെപ്തംബർ 15, 16, 17 തിയതികളിലായി രാമവർമ്മപുരം ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പ് ഗ്രൌണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. മത്സരങ്ങൾക്ക് മുന്നോടിയായി 15 ന് രാവിലെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പരിസരത്തുനിന്നും രാമവർമ്മപുരത്തേക്ക് ദീപശിഖ പ്രയാണവും കൂട്ടയോട്ടവും ഉണ്ടായിരുന്നു.

സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ IPS ഫ്ലാഗ് ഓഫ് ചെയ്ത്, കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ദീപശിഖാ പ്രയാണം രാമവർമ്മപുരം പരേഡ് ഗ്രൌണ്ടിൽ എത്തിച്ചേർന്ന്, കായികമേളയുടെ ജ്വാല തെളിയിച്ചു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ കമ്മീഷണർ അങ്കിത് അശോകൻ IPS സല്യൂട്ട് സ്വീകരിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കായിക മേളയിൽ തൃശൂർ, ഒല്ലൂർ, ഗുരുവായൂർ, കുന്നംകുളം സബ്ഡിവിഷനുകൾക്കു പുറമേ, ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് വിഭാഗം, ഡിഎച്ച്ക്യൂ ക്യാമ്പ് എന്നീ ആറു ടീമുകളെ പ്രതിനിധാനം ചെയ്ത് അഞ്ഞൂറിലധികം പോലീസ് കായിക താരങ്ങൾ മത്സരിക്കും.

വനിതാ പോലീസുദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്കും പ്രത്യേകം മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന കൂട്ടയോട്ടത്തിൽ തൃശൂർ സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജു. കെ. സ്റ്റീഫൻ, അസി. കമ്മീഷണർമാരായ കെ. സുമേഷ്, കെ.എ. തോമസ്, സി.ആർ സന്തോഷ്, കെ.ജി. സുരേഷ്, കെ.കെ. സജീവ് എന്നിവരും പങ്കെടുത്തു.