ന്യൂഡല്‍ഹി: ഓണ്‍ലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. കൊച്ചി കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഓണ്‍ലൈൻ ആപ്പുകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണിത്. നിലവിലെ ഐ.ടി നിയമത്തില്‍ ഓണ്‍ലൈൻ ആപ്പുകളെ നിയന്ത്രിക്കാൻ പരിമിതികളുണ്ട്. പ്ലേ സ്റ്റോറില്‍ അടക്കം ലഭ്യമായ നിയമ വിരുദ്ധ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ വ്യവസ്ഥകളുള്ള നിയമമാണ് കൊണ്ടുവരിക.
റിസര്‍വ്ബാങ്കിന്റെ അനുമതിയുള്ള ഓണ്‍ലൈൻ വായ്‌പാ ആപ്പുകളുടെ പട്ടിക പുറത്തിറക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കോണ്‍ണ്ടാക്‌ട് ലിസ്റ്റും ഉപയോഗിക്കാനുള്ള അനുമതി തേടുന്ന തരത്തിലാണ് ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം. ഈ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചാണ് ആപ്പുകാര്‍ ഇരകളെ വേട്ടയാടുന്നത്. ഇതിനെതിരെ ജനങ്ങള്‍ ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു.