ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം ആരംഭിച്ചു

ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം ആരംഭിച്ചു
alternatetext

ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമില്‍ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണപരിധിയില്‍ തീവ്രവാദ സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് നിലവില്‍ തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് പറയുന്നു. പ്രതിയെ ഇന്ത്യയില്‍ എത്തിക്കാൻ പോലീസ് ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ട്. സഹോദരങ്ങള്‍ പ്രതിയുമായി സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്താമെന്ന് പ്രതി സഹോദരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്നാണ് പോലീസ് പറയുന്നത്. ഈ ഉറപ്പ് പാലിച്ചില്ലെങ്കില്‍ മാത്രം ലൂക്കൗട്ട് നോട്ടീസിറക്കാനാണ് സാധ്യത.

പരിശോധന ഇല്ലാതെ ഡാമില്‍ എന്തും കൊണ്ടുവരാമെന്ന് എന്ന് മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പോലീസിന് സംശയമുണ്ട്.