കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും നിപ സംശയങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍

കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും നിപ സംശയങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍
alternatetext

കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും നിപ സംശയങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍. സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. ശരീരസ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

പനി ബാധിച്ച്‌ ചികിത്സയ്ക്കെത്തിയ വിദ്യാര്‍ത്ഥിക്ക് സംശയകരമായ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കിയത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി സൂചിപ്പിച്ചിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

വയനാട്ടിലും ജാഗ്രതാ നിര്‍ദേശം വയനാട്ടിലും നിപ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റ്യാടിക്ക് അടുത്തുള്ള പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം.