സോളാർ കേസ് :മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സോളാർ കേസ് :മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് വി ഡി സതീശൻ പറഞ്ഞു. യുവതിയില്‍ നിന്ന് പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തില്‍ വന്നു മൂന്നാം ദിനം മുഖ്യമന്ത്രിയെ പരാതിക്കാരി കാണാൻ എത്തി. പരാതിക്കാരിക്ക് പണം നല്‍കി കത്തു വാങ്ങിയത് നന്ദകുമാറാണെന്നും അദ്ദേഹം അറിയിച്ചു. സോളാര്‍ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സതീശൻ ഇക്കാര്യം അറിയിച്ചത്