മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
alternatetext

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വിവരാവകാശപ്രവര്‍ത്തകൻ അഡ്വ.ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എൻ നഗരേഷാണ് ഹർജിയില്‍ വാദം കേള്‍ക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, വീണാവിജയൻ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം