കെ.എസ്.ആര്.ടി.സി ബസില്‍ കടത്തിക്കൊണ്ടുവന്ന മൂന്നുകിലോ കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശി അടക്കം രണ്ടുപേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കക്കോട് മുല്ലശ്ശേരി വീട്ടില്‍ ആര്. പ്രദീപ്കുമാര്‍, മധ്യപ്രദേശ് അനുപൂര്‍ ജില്ല സ്വദേശി രമേഷ് കുമാര്‍ ജയ്സ്വാള്‍ (38) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി പത്തോടെ പുനലൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡില്‍ നിന്ന് പിടികൂടിയത്.
മധ്യപ്രദേശിലെ ബിലാസ്പൂരില്നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാര്‍ഗം ഇവര്‍ ചാലക്കുടിയിലെത്തുകയും അവിടെനിന്ന് ബസില്‍ കായംകുളത്തേക്കും തുടര്‍ന്ന് പുനലൂരിലും എത്തിയ ഉടനെയാണ് ഇവര്‍ പിടിയിലായത്. പുനലൂരിലും പരിസരപ്രദേശങ്ങളിലും ചില്ലറ വില്പനക്കായാണ് കഞ്ചാവ് എത്തിച്ചത്.
സ്റ്റേഷൻ ഓഫിസര്‍ ടി. രാജേഷ് കുമാര്‍, എസ്.ഐ എം.എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.