കര്‍ണാടകയിലെ കോലാറില്‍ മലയാളി വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ശ്രീദേവരാജ് അര്‍സ് മെഡിക്കല്‍ കോളജിലെ ബിപിടി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ചെങ്ങന്നൂര്‍ തോന്നയ്ക്കനാട് മധുസദനത്തില്‍ എം.അഖിലേശിനെയാണ് (20) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വെകിട്ടോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അഖിലേഷിനെ കണ്ടെത്തിയത്. ഞായറാഴ്ച നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്താൻ അഖിലേഷ് വിമാനടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ കോളജില്‍ നിന്ന് അവധി ലഭിക്കാത്തതിന്‍റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായും കുടുംബം അറിയിച്ചു