കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി 11 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതി അറസ്റ്റില്‍

കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി 11 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതി അറസ്റ്റില്‍
alternatetext

കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി അമ്ബലപ്പുഴ പുറക്കാട് സ്വദേശിനിയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതി അറസ്റ്റില്‍. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ശ്യാം നിവാസില്‍ നികിത(29)ആണ് അറസ്റ്റിലായത്. അമ്ബലപ്പുഴ ഇൻസ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നികിതയെ അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്ന് മാറി പുറക്കാട് സ്വദേശിനിയായ ഷാനിയുടെ വീട്ടില്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്ന വ്യാജേന പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു നികിത. പാലക്കാടുള്ള ഒരു നമ്ബൂതിരിയുടെ മകളാണെന്നും കോടികളുടെ ആസ്തിയുണ്ടെന്നും ഷാനിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

പിന്നീട് പരാതിക്കാരിയായ ഷാനിയെ കാനഡയില്‍ ജോലിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പലപ്പോഴായി 11 ലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നു. വണ്ടാനത്ത് നിന്ന് അറസ്റ്റ് ചെയ്ത നികിതയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജില്ലയിലെ വിവിധയിടങ്ങളിലും പാലക്കാട് ജില്ലയിലും പ്രതി സമാന തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്