രാഷ്ട്രീയ മൗനം കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് വൻ ആഘാതം ഏല്‍പ്പിച്ചത്. ഇതിന് പിന്നാലെ കണ്ണൂരില്‍ ഇന്ന് നടന്ന മൂന്ന് പൊതുചടങ്ങുകളിലും മുഖ്യമന്ത്രി രാഷ്ട്രീയം പറഞ്ഞില്ല. ഇന്ന് കണ്ണൂരില്‍ നടന്ന പരിപാടികളില്‍ ബ്രണ്ണൻ കോളജിലെ കലാലയ ഓര്‍മകളും മറ്റുമാണ് മുഖ്യമന്ത്രി പങ്കുവച്ചത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി എത്തിയ വേളയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി വിവാദവിഷയങ്ങളില്‍ പ്രതികരിച്ചില്ല കഴിഞ്ഞ ഏഴ് മാസമായി വിവാദ വിഷയങ്ങളിലും സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും പ്രതികരിക്കാതെ മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്.