സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രം

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രം
alternatetext

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രം. കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്താലയം രംഗത്ത് വന്നത്. പി എം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നു. കേന്ദ്രം നല്‍കിയ തുകയും സംസ്ഥാന വിഹിതവും പദ്ധതി നടപ്പിലാക്കുന്ന അക്കൗണ്ടിലേക്ക് കേരള സര്‍ക്കാര്‍ കൈമാറിയിട്ടില്ല. തുക നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റാത്തതിനാല്‍ കൂടുതല്‍ തുക നല്‍കാനാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 76.78 കോടി രൂപയാണ് സംസ്ഥാന വിഹിതമായി ചേര്‍ക്കേണ്ടത്.

അതേസമയം, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്.

ചട്ടങ്ങള്‍ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, പദ്ധതിയില്‍ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം) നിര്‍ബന്ധമാക്കിയ 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നതെന്നും മന്ത്രി പറ‌ഞ്ഞു