തിരുവനന്തപുരം: പുതുപ്പള്ളി ഇന്ന് യു.ഡി.എഫിനു നല്‍കിയത് ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനുള്ള ഇന്ധനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വോട്ടുചെയ്തത് പുതുപ്പള്ളിയാണെങ്കിലും കേരളത്തിന്റെ പൊതുമനസ്സാണ് ഫലത്തില്‍ പ്രതിഫലിച്ചത്. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകരും നേതാക്കളും ഒരേ മനസോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സ്നേഹത്തിന്റെയും വിജയമാണ് പുതുപ്പള്ളിയില്‍ ദൃശ്യമായത്. സംഘടനാ സംവിധാനത്തെ കുറ്റമറ്റ രീതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാനായി. പോരായ്മകള്‍ മനസിലാക്കി തിരുത്തി. ഒറ്റക്കെട്ടായിനിന്നു പോരാടിയാല്‍ ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും നമുക്ക് വിജയം ആവര്‍ത്തിക്കാമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഈ ജനവിരുദ്ധ സര്‍ക്കാരിനെ 2026ല്‍ താഴെയിറക്കാമെന്നും സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു.