എഐ ക്യാമറ അഴിമതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എഐ ക്യാമറ അഴിമതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
alternatetext

കൊച്ചി : എഐ ക്യാമറ അഴിമതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്ബനി പദ്ധതിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണങ്ങള്‍ അടക്കം വിശദീകരിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രസാദിയോ കമ്ബനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരിച്ചു. എന്നാല്‍ ഒരു പ്രത്യേക കമ്ബനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് കണ്‍സോര്‍ഷ്യത്തിലെ മറ്റംഗങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.